കോഴിക്കോട്: കൊവിഡ് ഭീതിയെ തുടര്‍ന്ന് മറ്റുള്ളവരെ സഹായിക്കാന്‍ പോലും മടിക്കുകയാണ് ഓരോരുത്തരും. ഈ സന്ദര്‍ഭത്തില്‍ വേറിട്ടുനില്‍ക്കുകയാണ് കെ.എസ്.യു ജില്ലാ അധ്യക്ഷൻ അഡ്വ. വി.ടി നിഹാലും, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷമീറും.
രോഗ വ്യാപനത്തിന്‍റെ ഭീതിയും അതിർത്തിയിൽ വാഹനം കടത്തി വിടാത്തതിന്‍റെ ആശങ്കയും ഒന്നും വകവെക്കാതെ മംഗലാപുരത്ത് നിന്നും ബൈപാസ് സർജറി കഴിഞ്ഞ രോഗിയെ കാസർഗോഡ് അതിർത്തിയിൽ നിന്നും നാട്ടിലേക്ക് എത്തിക്കാനായി ഇരുവരും സ്വമേധയാ രംഗത്തെത്തി.
കോഴിക്കോട് നിന്നും ആംബുലന്‍സുമായി ഇരുവരും പുറപ്പെടുകയായിരുന്നു. സമൂഹത്തോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിച്ചുകൊണ്ട് ഇത്തരമൊരു ഉദ്യമത്തിന് മുന്നിട്ടിറങ്ങിയ ഇരുവര്‍ക്കും സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.