ദുബായ് : വലിയ കാത്തിരിപ്പിന് വിരാമമിട്ട് യു.എ.ഇയില്‍ വാട്സ്ആപ്പ് വീഡിയോ കോളിന് അധികൃതര്‍ അനുമതി നല്കി. ഇതോടൊപ്പം, സ്കൈപ് , ഗൂഗിള്‍ ഹാംഗ്ഔട്ട്സ് എന്നിവ ഉള്‍പ്പടെയുള്ള ആപ്പുകള്‍ക്കും യു.എ.ഇ തല്ക്കാലികമായി അനുമതി നല്‍കിയിട്ടുണ്ട്.
കൊവിഡ് ആശങ്കകളുടെ പശ്ചാത്തലത്തില്‍ ഗവണ്മെന്റ് സ്വകാര്യ മേഖലകളിലെ ജോലിക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിനായി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് വീഡിയോ കോള്‍, സ്കൈപ്, ഗൂഗിള്‍ ഹാംഗ്ഔട്ട്സ് തുടങ്ങിയ എല്ലാവിധ സേവനങ്ങളും രാജ്യം ഓപ്പണ്‍ ആക്കി കൊടുത്തത്. ഇതോടെ ജോലി ഉള്‍പ്പെടെയുള്ള ഔദ്യോഗിക കാര്യങ്ങള്‍ക്കും നാട്ടിലുള്ള കുടുംബങ്ങളെയും ബന്ധുക്കളെയും ഇന്റര്‍നെറ്റ് വഴിയും സൗജന്യമായി ബന്ധപ്പെടാനാകും. എങ്കിലും ചില വീഡിയോ കോളുകള്‍ക്ക് സാങ്കേതിക തടസം നേരിടുന്നതായും ഉപഭോക്താക്കള്‍ പറഞ്ഞു.