മനാമ : ബഹ്റൈനില്‍ ജയില്‍ വിവിധ കുറ്റകൃത്യങ്ങള്‍ക്കു ശിക്ഷ അനുഭവിക്കുന്ന 901 തടവുകാരെ മാപ്പ് നല്കി വിട്ടയക്കുന്നു. ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ പ്രത്യേക ഉത്തരവ് പ്രകാരമാണിത്. നിലവിലെ സാഹചര്യം പരിഗണിച്ച്, മാനുഷിക കാരണങ്ങളാലാണ് ഈ പരിഗണനയെന്നും പ്രത്യേക ഓര്‍ഡറില്‍ പറയുന്നു.
അതേസമയം, ജയില്‍ മോചനം ലഭിക്കുന്ന വിദേശികളായ തടവുകാര്‍, ശേഷിക്കുന്ന ശിക്ഷാ കാലാവധി അവരുടെ രാജ്യങ്ങളില്‍ അനുഭവിക്കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. ഇപ്രകാരം, 901 പേരില്‍ 585 പേര് ശിക്ഷാ കാലാവധിയുടെ പകുതിയോളം അനുഭവിച്ചവരാണ്.