റേഷൻ കടകളിലെ ഇ-പോസ് ബില്ലിംഗിലൂടെ നടക്കുന്നത് കോടികളുടെ തട്ടിപ്പ് . ബില്ലിൽ കൃതൃമം കാണിച്ച് റേഷൻ കടകളിൽ വ്യാപകമായ ക്രമക്കേട് നടക്കുന്നുവെന്ന ആക്ഷേപവും ശക്തമാകുന്നു. ജയ്ഹിന്ദ് ന്യൂസ് ഇൻവെസ്റ്റിഗേഷൻ
സാധാരണക്കാർ മാത്രം ആശ്രയിക്കുന്ന റേഷൻ കടകളിൽ ഇ-പോസ് ബില്ലിംഗ് കൊണ്ട് വന്നത് കൃത്യവും മികച്ചതുമായ സാങ്കേതിക സംവിധാനങ്ങൾ കൊണ്ട് വരുന്നതിന്റെ ഭാഗമായാണ്. ബില്ല് നേരിട്ട് ഉപഭോക്താവിന് ലഭിക്കില്ലെന്നുള്ളതാണ് ഇ- പോസ് ബില്ലിംഗിന്റെ പ്രത്യേകത. റേഷൻ കടയിൽ നിന്ന് സാധനം വാങ്ങാൻ ഇ-പോസ് ബില്ലിംഗിൽ വിരലടയാളം പതിക്കേണ്ടതുണ്ട്. റേഷൻകടകളിൽ ഈ പോസ് ബില്ലിംഗ് വഴി ഉപഭോക്താവ് വാങ്ങാത്ത ഭക്ഷ്യവസ്തുക്കൾ കൂടി ബില്ലിൽ ഉൾപ്പെടുത്തുന്നതാണ് തട്ടിപ്പിന്റെ രീതിയെന്ന് പൊതുപ്രവർത്തകനും കൊട്ടാരക്കര നഗരസഭ കൗൺസിലറുമായ നെൽസൺ പറയുന്നു.
തട്ടിപ്പ് നടത്തി എടുക്കുന്ന ഭക്ഷ്യവസ്തുക്കൾ കരിഞ്ചന്തയിലേക്ക് കടത്തുന്നതാണ് പതിവ്.. ഒറ്റത്തവണയായി കാർഡ് ഉടമകൾക്കുള്ള സാധനങ്ങൾ നൽകുന്നതിന് വേണ്ട ഭക്ഷ്യധാന്യങ്ങൾ റേഷൻ കടകളിൽ നൽകിയാലും, അവയെ ആഴ്ച ക്രമത്തിൽ നൽകി അതിലും വ്യാപകമായ ക്രമക്കേടാണ് റേഷൻ കടകളിൽ നടക്കുന്നത്. ഇതിന് ഒത്താശ ചെയ്യുന്നത് ഇടത് സർക്കാരിന്റെ രണ്ടാം കക്ഷിയായ സി.പി.ഐയും അനുബന്ധ സർവീസ് സംഘടനകളുമാണ്