ഇ-ഡമ്പർ : ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനം

Jaihind News Bureau
Thursday, February 27, 2020


ലോക രാജ്യങ്ങൾ എല്ലാം ഹരിത ഭാവിയ്ക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുകയാണ്. പ്രമുഖ വാഹന നിർമ്മാതാക്കൾ എല്ലാം തന്നെ ഇലക്ട്രിക് വാഹന രംഗത്തേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പാസഞ്ചർ വാഹനങ്ങളും, വാണിജ്യ വാഹനങ്ങളും ഇലക്ട്രിക്കായി മാറുന്നു.

അടുത്തിടെ നടന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ നാം ഇലക്ട്രിക് ബസുകൾ വരെ കണ്ടു. ഇനി നമുക്ക് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനത്തെ പരിചയപ്പെടാം.  ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹനം സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ ഉപകരണ നിർമാണ കമ്പനിയാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
65 ടൺ വരെ ചരക്ക് കയറ്റാൻ അനുവദിക്കുന്ന 45 ടൺ ഡംപ് ട്രക്കാണിത്.  ഈ ഇ-ഡമ്പർ ഊർജ്ജം ഉപയോഗിക്കുന്നില്ലെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നു എന്നതാണ് ശ്രദ്ധേയം.

കുന്നിൻ മുകളിൽ നിന്ന് താഴെയുള്ള ഒരു സിമൻറ് ഫാക്ടറിയുടെ ബേസിലേക്ക് പാറകൾ കൊണ്ടുപോകുന്ന ദൈനംദിന ജോലികൾ ചെയ്യുന്നതിനിടയിൽ പ്രവർത്തിക്കാൻ ആവശ്യമായതിനേക്കാൾ കൂടുതൽ ഊർജ്ജം വാഹനം ഉൽപാദിപ്പിക്കുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇലക്ട്രോ ഡമ്പർ എന്നറിയപ്പെടുന്ന ഭീമാകാരമായ ഇവിക്ക് 9.36 മീറ്റർ നീളവും 4.24 മീറ്റർ വീതിയും 4.4 മീറ്റർ ഉയരവും 4.30 മീറ്റർ വീൽബേസുമുണ്ട്.  ഒരു പൂർണ്ണ-ഇലക്ട്രിക് വാഹനം പോലെ, ഇ-ഡമ്പറിന് ബ്രേക്കിംഗിൽ നിന്ന് വൈദ്യുതി ഉപയോഗിക്കാൻ കഴിയും. ഈ പ്രക്രിയയെ റീജനറേറ്റീവ് ബ്രേക്കിംഗ് എന്ന് വിളിക്കുന്നു.

ഭാരം കൂടുംതോറും കൂടുതൽ ബ്രേക്കിംഗ് കൂടുതൽ ശക്തമാവും, അതായത് ഈ സമയം കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ സാധിക്കും എന്ന് അർത്ഥം.  ഇത് ഇ-ഡമ്പറിനെ വളരെ കാര്യക്ഷമവും, പ്രവർത്തിപ്പിക്കാൻ ചെലവുകുറഞ്ഞതും, ഭൂമിക്ക് ദോഷം വരുത്താത്തതുമാക്കുന്നു എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.