
പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറ കെഎംഎംഎൽ പുറംതള്ളുന്ന രാസമാലിന്യം വിഷലിപ്തമാക്കിയ ചിറ്റൂർ മേഖല അടിയന്തരമായി ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈമേഖല ഏറ്റെടുക്കുവാൻ സർക്കാർ അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കിൽ ചിറ്റൂർ നിവാസികൾ അതിജീവനത്തിനായി നടത്തിവരുന്ന സമരം പ്രതിപക്ഷം ഏറ്റെടുക്കും എന്ന് രമേശ് ചെന്നിത്തല പറഞ്ഞു . രാസമലിനീകരണം ജീവിതം ദുസ്സഹമാക്കിയ ചിറ്റൂർ നിവാസികൾ KMMLനു മുന്നിൽ നടത്തുന്ന സമര പന്തൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്