പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ആളിക്കത്തുന്നു; മംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ

Jaihind News Bureau
Friday, December 20, 2019

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ആളിക്കത്തുന്നു. യുപിയിലെ വിവിധയിടങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. മധ്യപ്രദേശിൽ 44 ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

മംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തകർ കസ്റ്റഡിയിൽ. ക്യാമറയും മൊബൈല്‍ഫോണുമടക്കമുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. റിപ്പോർട്ടിംഗ് തടഞ്ഞ് പോലീസ്. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി. ഏഷ്യാനെറ്റ്, മാതൃഭൂമി, ട്വിന്‍റി ഫോർ, മീഡിയ വൺ തുടങ്ങിയ ചാനലുകളുടെ പ്രവർത്തകരെയും ക്യാമറ തുടങ്ങിയ ഉപകരണങ്ങളും പിടിച്ചെടുത്തു. തമിഴ്, തെലുങ്ക് റിപ്പോര്‍ട്ടര്‍മാരും കസ്റ്റഡിയിലുണ്ട്.

അതേസമയം, മംഗലൂരുവിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കർണാടക ഡിജിപിയുമായി കാര്യങ്ങൾ സംസാരിച്ചു. മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.

എന്നാല്‍, കസ്റ്റഡിയിലെടുത്തത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാജന്മാരുണെന്ന സംശയത്തിനാലാണെന്നും ശരിയായ രേഖകളുള്ളവരെ വിട്ടയച്ചുവെന്നുമാണ് കര്‍ണാടക പൊലീസിന്‍റെ ഭാഷ്യം. എല്ലാവരെയും നാട്ടിലേയ്ക്ക് മടക്കി അയയ്ക്കുമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.  രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മാത്രമാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളതെന്നുമാണ്  ആഭ്യന്തരപറയുന്നത്.