കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ ആവശ്യപ്പെട്ട് ശശി തരൂർ

Jaihind News Bureau
Friday, November 29, 2019

കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്‌ അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ശശി തരൂർ എം പി. ലോകസഭയുടെ ശൂന്യ വേളയിൽ ഈ അവശ്യം അദ്ദേഹം ഉന്നയിച്ചത്. ടെക്നോ പാർക്ക്‌, വിക്രം സാരാഭായ് സ്പേസ് സെന്‍റർ എന്നിവിടങ്ങളിലെ പതിനായിരക്കണക്കിന് ജോലിക്കാരുടെ യാത്ര ക്ലേശങ്ങൾക്ക് ഇത് പരിഹാരമാകുമെന്നും അദ്ദേഹം സഭയെ അറിയിച്ചു. വിഷയത്തിൽ ഉചിതമായ തീരുമാനം റെയിൽവേ മന്ത്രാലയം കൈക്കൊള്ളണമെന്നും അദ്ദേഹം സഭയിൽ അഭ്യർത്ഥിച്ചു.

https://youtu.be/16uD4IrCAlo