പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറ കെ.എം.എം.എല്ലിന് മുന്നിൽ സമീപത്തെ ചിറ്റൂർ നിവാസികൾ വളർത്തുമൃഗങ്ങളുമായി എത്തി കമ്പനി ഉപരോധിച്ചു. കെ എം എം എൽ ന്റെ പ്രധാന കവാടത്തിനു മുന്നിലാണ് വളർത്തുമൃഗങ്ങളെ കെട്ടി ഇവർ പ്രതിഷേധിക്കുന്നത്. കമ്പനിയിൽ നിന്നുള്ള മലിനീകരണം മൂലം വർഷങ്ങളായി ബുദ്ധിമുട്ടുന്ന ചിറ്റൂർ നിവാസികൾ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നൂറ് ദിവസമായി കമ്പനിയ്ക്കു മുന്നിൽ സമരം നടത്തി വരുകയാണ് . പ്രശ്ന പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതി വേറിട്ട സമരം ആരംഭിച്ചിരിക്കുന്നത്