തൃശ്ശൂര്‍ കാഞ്ഞാണിക്ക് സമീപം കാരമുക്കില്‍ വൻ കള്ളനോട്ട് വേട്ട. 40 ലക്ഷം രൂപയുടെ കള്ളനോട്ടുകൾ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായി.
അന്തിക്കാട് എസ്.ഐ കെ.ജെ ജിനേഷിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് രണ്ട് പേർ തൃശ്ശൂര്‍ കാഞ്ഞാണി കാരമുക്കിൽ വച്ച് പോലീസ് വലയിലായത്. ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ നിസാർ , ജവാഹ് എന്നിവരാണ് പിടിയിലായത്. സ്കൂട്ടറിൽ കള്ളനോട്ടുമായി രണ്ടു പേർ തൃശ്ശൂര്‍ – കാഞ്ഞാണി സംസ്ഥാന പാത വഴി വരുന്നുണ്ടെന്ന രഹസ്യ വിവരം പോലീസിന് ലഭിച്ചിരുന്നു. ഇതേ തുടർന്ന് പോലീസ് നടത്തിയ പട്രോളിങ്ങിനിടെ കാരമുക്ക് പള്ളിക്ക് സമീപത്ത് വച്ചാണ് സ്കൂട്ടറിൽ കള്ളനോട്ടുമായി വന്ന രണ്ടു പേരെ പിടികൂടിയത്. ഇവരില്‍ നിന്ന് 2000 രൂപയുടെ കെട്ടുകളായി 40 ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.
പ്രതികളെ വിശദമായി പോലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ , പണം ആര്‍ക്കാണ് കൊണ്ടുപോയിരുന്നത്, എവിനിന്ന് ലഭിച്ചു. എന്നിവയെക്കുറിച്ചെല്ലാം പോലീസ് അന്വേഷിച്ചുവരികയാണ്. ഇരിങ്ങാലക്കുട ഡി.വെെ എസ്.പി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.