രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം കേന്ദ്ര സർക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി സർക്കാർ രാജ്യത്തെ കടുത്ത സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുകയാണെന്നും കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്കി. റിസർവ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് വിഹിതം പറ്റാനുള്ള നീക്കം ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്കിന്റെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി കേന്ദ്രത്തിന് കൈമാറാന്‍ ആര്.ബി.ഐ അനുമതി നല്‍കിയിരുന്നു. നീക്കം ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ആര്.ബി.ഐയുടെ അടിയന്തര ഫണ്ട് ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും ഇ
‘സർക്കാരിന്റെ പരാജയവും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മറച്ചുപിടിക്കാന്‍ ബി.ജെ.പി സര്‍ക്കാര്‍ ആര്.ബി.ഐയില്‍ നിന്നും 1.76 ലക്ഷം കോടി രൂപ ബലം പ്രയോഗിച്ച് പിടിച്ചെടുത്തിരിക്കുകയാണ്. റിസര്‍വ് ബാങ്കിന്റെ അടിയന്തര ഫണ്ട് ആറുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. ബി.ജെ.പി സർക്കാർ രാജ്യത്തെ സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്’ – കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ട്വിറ്ററില്‍ കുറിച്ചു.
RBI का ‘इमरजेंसी फ़ंड’ गिर कर 6 साल के निचले स्तर पर क्योंकि अपनी नाकामियों व घोर आर्थिक मंदी को छुपाने के लिए भाजपा सरकार ने ज़बरन RBI के ₹1,76,000 करोड़ लिए।
भाजपा सरकार ने देश को ‘आर्थिक आपातकाल’ में धकेल दिया है। pic.twitter.com/vR9zA620JU
— Randeep Singh Surjewala (@rssurjewala) August 30, 2019
ബി.ജെ.പിയുടെ പുതിയ ഇന്ത്യയില്‍ ബാങ്ക് തട്ടിപ്പുകള്‍ ക്രമാതീതമായി പെരുകുകയാണെന്നും സുര്‍ജേവാല ചൂണ്ടിക്കാട്ടി. 1543കോടിയുടെ തട്ടിപ്പാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത്. നേരത്തെ ഇത് 41,167 കോടിയായിരുന്നു.2018-19 വര്‍ഷത്തില്‍ ബാങ്കു തട്ടിപ്പില്‍ 74 ശതമാനം വര്ധനമാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘കൊളളയടിക്കുക മുങ്ങുക എന്നതാണ് പുതിയ ഇന്ത്യ. ഇത്തരത്തിലുള്ള നഷ്ടം നികത്താന്‍ ബി.ജെ.പി സര്‍ക്കാർ മറ്റുവഴികള്‍ തേടുന്നു. സാധാരണക്കാര്‍ ഇതിനും ടാക്സ് നല്‍കേണ്ടിവരുന്നു.’ – സുര്‍ജേവാല ട്വീറ്റ് ചെയ്തു.
Bank Frauds up by 74%!
2017-18 – ₹41,167 Cr
2018-19 – ₹71,542 Cr‘Loot & Scoot’ in ‘New India’ as a complicit BJP Govt looks the other way and common man is taxed! pic.twitter.com/LiDTevwDkn
— Randeep Singh Surjewala (@rssurjewala) August 30, 2019