രാജ്യത്ത് വീണ്ടും ജയ് ശ്രീരാം വിളിക്കാർ ഭീക്ഷണിപ്പെടുത്തി അക്രമം നടത്തിയതായി പരാതി. ഔരംഗാബാദിലെ ആസാദ് ചൗക്കിൽ ഇന്നലെ രാത്രിയോടെ ജോലി കഴിഞ്ഞ് വരിക ആയിരുന്ന രണ്ട് മുസ്ലീം യുവാക്കളെ കാറിലെത്തിയ ഒരു സംഘം ആളുകൾ ജയ് ശ്രീരാം വിളിക്കാൻ പറഞ്ഞ് ഭീക്ഷണിപ്പെടുത്തുക ആയിരുന്നു. സ്ഥലത്ത് ചെറിയ സങ്കർഷാവസ്ഥ ഉണ്ടായിരുന്നു. തുടർന്ന് വലിയ പോലീസ് സംഘം സ്ഥലത്തെത്തുകയും ക്രമസമാധാനം പുനഃസ്ഥാപിക്കുകയുമാണ് ചെയ്തത്. സംഭവം അന്വേഷിച്ചു വരിക ആണെന്നും ക്രമസമാധാന പാലനത്തിന് എല്ലാവരും സഹകരിക്കണമെന്നും ഔരംഗാബാദ് കമ്മീഷണർ ചിരഞ്ജീവി പ്രസാദ് പറഞ്ഞു.