ദുബായ് : ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ( ആര്‍ടിഎ )യുടെ വാട്ട്സ്ആപ്പ് ചാനല്‍ വഴി, ഓട്ടോമേറ്റഡ് ചാറ്റ് സംവിധാനം ആരംഭിച്ചു. ഉപഭോക്താക്കളുമായി ആശയവിനിമയ കൂടുതല്‍ മികച്ചതാക്കുക എന്ന ലക്ഷ്യത്തിലാണിത്. ഇതുസരിച്ച്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ( നിര്‍മ്മിത ബുദ്ധി) വഴിയാണ് ഇതിന്റെ പ്രവര്‍ത്തനം. വാട്സ്ആപ്പില്‍, ‘മഹ്ബൂബ് ‘ എന്ന പേരിലുള്ള ഈ ചാറ്റ് സംവിധാനം ഇംഗ്ളീഷ്, അറബിക് ഭാഷകളില്‍ ലഭ്യമാണ്. ചോദ്യങ്ങളുടെ സ്വഭാവം മനസിലാക്കി, കൃത്യമായ പ്രതികരണം നല്കാന് സഹായിക്കുന്ന ആധുനിക സംവിധാനത്തിന് കൂടിയാണ് ആര് ടി എ തുടക്കമിട്ടത്. നിലവില്‍, വെഹിക്കിള്‍ രജിസ്ട്രേഷന് പുതുക്കല്‍, നോള്‍ കാര്‍ഡ്, അബ്ര എന്നിവയെ കുറിച്ചുള്ള ഒരു ആമുഖം ഉള്‍പ്പെടെ 64 വിവര സേവനങ്ങള്‍ ഇതില്‍ ലഭ്യമാണ്.