കരുണാ എസ്റ്റേറ്റിന് വീണ്ടും കരമടക്കാൻ അനുമതി; സര്‍ക്കാര്‍ നടപടി വിവാദത്തില്‍; സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും ഇരട്ടത്താപ്പ് പുറത്ത്

Jaihind Webdesk
Saturday, June 15, 2019

Karuna-Estate

കരുണാ എസ്റ്റേറ്റിന് വീണ്ടും കരമടക്കാൻ സർക്കാർ അനുമതി നൽകിയത് വിവാദത്തിലേക്ക്. യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കരം അടക്കാൻ അനുമതി നൽകിയത് സിപിഎം വൻ വിവാദമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അധികാരത്തിലെത്തിയപ്പോൾ കരുണ എസ്റ്റേറ്റിന് വീണ്ടും കരം അടക്കാൻ അനുമതി നൽകിയതിലൂടെ സിപിഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും ഇരട്ടത്താപ്പാണ് പുറത്തായിരിക്കുന്നത്.

നെല്ലിയാമ്പതിയിലെ പോബ്സ് ഗ്രൂപ്പിന്‍റെ കരുണ എസ്റ്റേറ്റിന് കരം അടക്കാൻ എൽഡിഎഫ് മന്ത്രിസഭാ യോഗം അനുമതി നൽകിയതിലൂടെ ഇടത് സർക്കാരിന്‍റെയും സിപിഎമ്മിന്‍റെയും ഇരട്ടത്താപ്പ് നയം പുറത്തായിരിക്കുകയാണ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് കരുണ എസ്റ്റേറ്റിന് കരം അടക്കാൻ അനുമതി നൽകിയത് എൽഡിഎഫ് അന്ന് വലിയ വിവാദമാക്കിയിരുന്നു. വൻ വിവാദമാക്കിയതോടെ കരം അടക്കാൻ നൽകിയ ഉത്തരവ് സർക്കാർ അന്ന് റദ്ദാക്കിയിരുന്നു. തെരഞ്ഞെടുപ്പ്. പ്രചരണങ്ങളിലെല്ലാം എൽഡിഎഫ് ഈ വിഷയം വൻ വിവാദമാക്കിയിരുന്നു.

പോബ്സ് ഗ്രൂപ്പിന്‍റെ എസ്റ്റേറ്റ് സംബന്ധിച്ച് ഭൂമിതർക്കം ഉണ്ടായതിനെ തുടർന്ന് ലാൻഡ് ബോർഡ് സെക്രട്ടറി പി.മേരിക്കുട്ടിയുടെ നേതൃത്വത്തിൽ സർക്കാർ അന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. 2014ൽ സംഘം സമർപിച്ച റിപ്പോർട്ടിൽ 1963ലെ 72-ആം വകുപ്പ് പ്രകാരം സർക്കാരിന്‍റെ ഭൂമിയാണെന്നായിരുന്നു കണ്ടെത്തൽ. അന്നത്തെ യുഡിഎഫ് സർക്കാരിന്‍റെ ഈ റിപോർട്ടുകളെ തള്ളിക്കളഞ്ഞാണ് കരം സ്വീകരിക്കാൻ എൽഡിഎഫ തീരുമാനിച്ചത്. ഈ തീരുമാനത്തെ ഇപോഴത്തെ റവന്യൂ മന്ത്രി ശക്തമായി എതിർത്തെങ്കിലും സിപിഐ നേതൃത്വം ഇടപെട്ടതോടെയാണ് കരം അടക്കാൻ കളമൊരുങ്ങിയത്.