ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണം: അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു

Friday, June 14, 2019

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ കൊല്ലപ്പെട്ടു. സരായിക്കേല ജില്ലയിലാണ് ആക്രമണം നടന്നത്. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ആറരയോടെയായിരുന്നു ആക്രമണം. പൊലീസ് പെട്രോളിങിന് ഇടെയായിരുന്നു ആക്രമണം.

തെരഞ്ഞെടുപ്പിന് ശേഷം മേഖലയില്‍ മാവോയിസ്റ്റുകളും സേനാ വിഭാഗങ്ങളും തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടന്നുവരികയായിരുന്നു. മെയ് 26ന് റായി സിന്ദ്രി മലനിരകളില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ 28 സുരക്ഷാ ഭടന്‍മാര്‍ക്ക് പരിക്കേറ്റിരുന്നു.