കനത്ത മഴയില്‍ പാലക്കാട് ജില്ലയില്‍ വ്യാപക നാശനഷ്ടം. പാലക്കാട് മണ്ണാർക്കാട് കുന്തിപുഴ നിറഞ്ഞൊഴുകുന്നു. മണ്ണാർക്കാട് ടൗണിലും ബൈപാസിലും വെള്ളം കയറി. കുന്തിപുഴയുടെ സമീപത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം.
പാലക്കാട് ആലത്തൂരിൽ വീഴുമലയിൽ ഉരുൾപൊട്ടി. മുന്നൂറോളം കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ആളിയാർ ഡാമിൽ നിന്നും 11,000 ക്യു സെക്സ് വെള്ളം തുറന്ന് വിടും. ചിറ്റൂർ പുഴയുടെ തീരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം. മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ ഉരുൾപൊട്ടി.