കാസർഗോട്ടെ പെരിയ, കല്യോട്ട് പ്രദേശങ്ങളില്‍ നാളെ നിരോധനാജ്ഞ

Wednesday, May 22, 2019

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം അറിയുന്ന പശ്ചാത്തലത്തില്‍ നാളെ കാസര്‍ഗോഡ് ജില്ലയിലെ കല്യോട്ട്, പെരിയ പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കല്യോട്ട്, പെരിയ പ്രദേശങ്ങളുടെ അരകിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞ ബാധകമായിരിക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട പ്രദേശത്താണ് നിരോധനാജ്ഞ പുറപ്പെടുവിച്ച് കൊണ്ട് ജില്ലാ കളക്ടര്‍ ഡി സജിത് ബാബു ഉത്തരവിട്ടത്. രാഷ്ട്രീയ സംഘർഷ സാധ്യതയുള്ളതിനാലാണ് നിരോധന‍ാജ്ഞ പ്രഖ്യാപിച്ചത്. നാളെ രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് നിരോധനാജ്ഞ.