കുടിയേറ്റനയത്തില്‍ സമഗ്ര മാറ്റങ്ങള്‍ വേണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ്

Jaihind News Bureau
Sunday, August 12, 2018

ആഫ്രിക്കൻ രാഷ്ട്രങ്ങളുമായുള്ള അസമത്വം കുറയ്ക്കാൻ യൂറോപ്യൻ യൂണിയൻ ഇടപെടണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെട്രോ സാഞ്ചസ്. ഇത് അനിയന്ത്രിതമായ കുടിയേറ്റം കുറയ്ക്കാൻ ഉപകരിക്കുമെന്നും സാഞ്ചസ് പറഞ്ഞു.

ജർമൻ ചാൻസലർ ആംഗല മെർക്കലുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് സ്പാനിഷ് പ്രധാനമന്ത്രി തന്‍റെ നിലപാട് വ്യക്തമാക്കിയത്. കുടിയേറ്റ നയത്തിൽ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണ്. സ്പെയിൻ വഴി ജർമനിയിലേക്കുള്ള കുടിയേറ്റം തടയാൻ സ്പെയിൻ പ്രതിജ്ഞാബദ്ധമാണെന്നും സാഞ്ചസ് വ്യക്തമാക്കി.

മെഡിറ്ററേനിയൻ കടൽ വഴിയുള്ള അനധികൃത കുടിയേറ്റം 2015നെ അപേക്ഷിച്ച് വളരെയധികം കുറഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തെ സ്പെയിൻ സന്ദർശനത്തിനാണ് ജർമൻ ചാൻസലർ ആംഗല മെർക്കൽ സ്പെയിനിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നങ്ങളും, യൂറോപ്യൻ അജൻഡയും സന്ദർശനത്തിൽ ചർച്ചയാകും.