ശ്രേഷ്ഠ ബാവ ബസേലിയോസ് തോമസ് പ്രഥമന്‍ യാക്കോബായ സഭാ ഭരണച്ചുമതല ഒഴിഞ്ഞു. മെത്രാപ്പൊലിത്ത ട്രസ്റ്റി പദവിയില്‍ നിന്നുള്ള രാജി പാത്രിയാര്‍ക്കീസ് ബാവ അംഗീകരിച്ചു.
മെട്രോപ്പോളിറ്റൻ ട്രസ്റ്റി പദവിയിൽ രാജിവെച്ചു കൊണ്ടുള്ള കത്തിന് പാത്രിയാർക്കീസ് ബാവ അംഗീകാരം നൽകി. ഇതോടെയാണ് യാക്കോബായ സഭയുടെ ഭരണച്ചുമതലയിൽ നിന്ന് ശ്രേഷ്ഠ ബാവ ബസേലിയസ് തോമസ് പ്രഥമൻ ഒഴിവായത്. എന്നാൽ കാതോലിക്കാ സ്ഥാനത്ത് തുടരാൻ പാത്രിയാർക്കീസ് ബാവ നിർദേശം നൽകി.
സഭാഭരണത്തിന് സഹായത്തിനായി മൂന്ന് മുതിര്‍ന്ന മെത്രാപ്പൊലീത്തമാര്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചു. എബ്രഹാം മാര്‍ സേവേറിയോസ്, തോമസ് മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവരാണ് സമിതി അംഗങ്ങള്‍.
യാക്കോബായ സഭയുടെ അധ്യക്ഷ പദം ഒഴിയാന്‍ തയാറെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാബാവ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പാത്രിയാര്‍ക്കീസ് ബാവയ്ക്ക് കത്തയക്കുകയും ചെയ്തു. മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.