ന്യൂഡല്‍ഹി: ഇപ്പോള്‍ സര്‍ക്കാര്‍തലത്തിലുള്ള 20 ലക്ഷം ഒഴിവുകളും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 2020 മാര്‍ച്ച് 31ന് നികത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി ദേശിയതലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് രാജ്യത്തിന്റെ പുരോഗതിക്ക് ഉതകുന്ന പുതിയ പ്രഖ്യാപനം കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇപ്പോള്‍ 22 ലക്ഷം തൊഴിലവസരങ്ങളാണ് സര്‍ക്കാര്‍ തലത്തിലുള്ളത്, 2020 മാര്‍ച്ച് 31 ഓടെ ഇതൊക്കെയും നികത്തും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നല്‍കുന്ന ഫണ്ടുകള്‍ ഒഴിവുകള്‍ നികത്തുന്നതുമായി ബന്ധപ്പെടുത്തും.
Today, there are 22 Lakh job vacancies in Government.
We will have these vacancies filled by 31st March, 2020.
Devolution of funds from the Center to each State Govt for healthcare, education etc. will be linked to these vacant positions being filled.
— Rahul Gandhi (@RahulGandhi) March 31, 2019
45 വര്‍ഷത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മയാണ് രാജ്യം നേരിടുന്നതെന്ന് എന്‍എസ്എസ്ഒ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2017-18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണെന്നാണ് റിപ്പോര്‍ട്ട്. ഇത് നാലു പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മോഡി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച റിപ്പോര്‍ട്ട് ബിസിനസ്സ് സ്റ്റാന്‍ഡേഡ് പത്രമായിരുന്നു പുറത്തുവിട്ടത്.