ലോകത്തിലെ 57 ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ, ഇസ്ലാമിക സഹകരണ സംഘടനാ (ഒഐസി) യുടെ, വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് യുഎഇ തലസ്ഥാനമായ അബുദാബിയില്‍ തുടക്കമായി. ഇന്ത്യയെ അതിഥി രാജ്യമായി ക്ഷണിച്ച സമ്മേളനമാണിത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് , സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ചു. ബാലാക്കോട്ടിലെ ഭീകരതാവളം ആക്രമിച്ചതിന്റെ പേരില്‍ സമ്മേളനത്തില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കണമെന്ന്, പാക്കിസ്ഥാന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതോടെ, സമ്മേളനം ലോക ശ്രദ്ധ നേടി. പാക്കിസ്ഥാന് അംഗമായ ഈ കൂട്ടായ്മയിലേക്ക്, അതിഥിയായി ഇന്ത്യയെ ക്ഷണിച്ചതിനാല്‍, സമ്മേളനത്തില്‍ പങ്കെടുക്കുന്നില്ലെന്ന് പാക്കിസ്ഥാന് നിലപാട് എടുക്കുകയായിരുന്നു. വിദേശകാര്യ മന്ത്രിമാരുടെ ഈ നാല്‍പ്പത്തിയാറാമത് സമ്മേളനത്തില്‍, ഭീകരവാധവും മേഖലയുടെ സമാധാന വിഷയങ്ങളും ചര്‍ച്ചയായി. അബുദാബി എമിറേറ്റ്സ് പാലസിലാണ് രണ്ടു ദിവസത്തെ സമ്മേളനം.
പാക്കിസ്ഥാന് അംഗരാജ്യമായ കൂട്ടായ്മയുടെ സമ്മേളനത്തില്‍, അതിഥി രാഷ്ട്രമായാണ് ഇന്ത്യ പങ്കെടുത്തത്. പതിനെട്ടര കോടിയിലധികം ഇസ്ലാം മതവിശ്വാസികള്‍ ജീവിക്കുന്ന ഇന്ത്യയെ സമ്മേളനത്തിലേക്ക് , യുഎഇ പ്രത്യേകം ക്ഷണിക്കുകയായിരുന്നു. ഇതിനിടെ, ഭീകരവാദത്തിനെതിരെ ഒഐസി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള അവസരം ഇന്ത്യ പ്രയോജനപ്പെടുത്തി. അതേസമയം, കശ്മീരില്‍ ഭീകരാക്രമണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്തണമെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. അതേസമയം, ഇന്ത്യയിലെ മുസ്ലിം ജനസംഖ്യയുടെ വലുപ്പം കണക്കിലെടുത്ത് , ഇന്ത്യയെ , ഈ കൂട്ടായ്മയുടെ പൂര്‍ണ അംഗരാജ്യമായി ഇനിയും അംഗീകരിച്ചിട്ടില്ല. അതിനാല്‍, സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതില്ല, എന്നായിരുന്നു ഇന്ത്യയുടെ വര്‍ഷങ്ങളായുള്ള നയം. ഇതാണ്, സുഷമ സ്വരാജിനെ യോഗത്തിനു വിളിച്ചു എന്ന രീതിയില്‍, മഹത്തായ സംഭവം പോലെ , കേന്ദ്ര സര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്നതെന്നും ആക്ഷേമുണ്ട്.