പെരിയ ഇരട്ടകൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം. കൊലപാതകം നടന്ന് ഇത്ര ദിവസം കഴിഞ്ഞിട്ടും ഇതുവരെ പോലീസ് തങ്ങളുടെ മൊഴി എടുത്തില്ലെന്ന് ശരത്തിന്റെ പിതാവ് സത്യനാരായണൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ എതിർപ്പ് മുലമാണ് മുഖ്യമന്ത്രി തങ്ങളെ സന്ദർശിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
സി. ബി. ഐ അന്വഷണത്തിലൂടെ മാത്രമെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിയുകയുളളുവെന്ന് കൃപേഷിന്റെ പിതാവ് കൃഷ്ണൻ പറഞ്ഞു. സിപി എം നേതാവ് വി.പി.പി മു്തഫയുടെ പ്രസംഗമാണ് കൊലപാതകത്തിന് കാരണമായതെന്നും കൃഷ്ണൻ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു.
പിണറായി വിജയന് ജനങ്ങളുടെ മുഖ്യമന്ത്രി ആണെങ്കിൽ തങ്ങളെ സ്വാന്തനിപ്പിക്കാൻ മുഖ്യമന്ത്രി വരുമായിരുന്നുവെന്നും സത്യനാരായണൻ പറഞ്ഞു. പ്രാദേശിക സി പി എം നേതൃത്വത്തിന്റെ എതിർപ്പ് കൊണ്ടാവാം മുഖ്യമന്ത്രി തങ്ങളുടെ വീട്ടിൽ വരാതിരുന്നത്. പുച്ഛഭാവത്തിൽ കാസർഗോഡിലൂടെ കടന്നു പോയി. കൊലയ്ക്ക് ഇരയാവരുടെ കുടുംബത്തെ ആയിരുന്നു മുഖ്യമന്ത്രി ആശ്വസിപ്പിക്കേണ്ടത്. വീട്ടില് എത്താനായില്ലെങ്കില് ഫോണിൽ വിളിച്ചെങ്കിലും മുഖ്യമന്ത്രിക്ക് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതകം നടന്നിട്ട് ഇത്രയും ദിവസമായിട്ടും പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി എടുത്തിട്ടില്ല. അന്വേഷണം അട്ടിമറിക്കുന്നതിന്റെ ഭാഗമായാണ് മൊഴി പോലും എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു. ശരത്തിന് നേരത്തെയും ഭീഷണി ഉണ്ടായിരുന്നു അക്കാര്യം പോലും പൊലീസ് അന്വേഷിച്ചില്ല. സിബി ഐ അന്വേഷിച്ചാൽ മാത്രമേ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിയുവെന്നും സത്യനാരായണന്.
പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് കൊണ്ടാണ് മുഖ്യമന്ത്രി തങ്ങളെ സന്ദർശിക്കാത്തതെന്ന് ക്യപേഷിന്റെ പിതാവ് കൃഷ്ണൻ.
പാവപ്പെട്ടവരുടെ മുഖ്യമന്ത്രി ആണെങ്കിൽ ഞങ്ങളെ ആശ്വസിപ്പിക്കാൻ എത്തുമായിരുന്നു
കൊലപാതകം നടന്നിട്ട് ഇത്രയും ദിവസമായിട്ടും പൊലീസ് ഞങ്ങളുടെ മൊഴി എടുത്തിട്ടില്ല. കേസ്സന്വേഷണത്തിൽ ബന്ധുക്കളുടെ മൊഴി പ്രധാനമാണ്. കേസ്സ് അന്വേഷണം തുടക്കത്തിൽ അട്ടിമറിക്കപ്പെട്ടു.
വിവാദ പ്രസംഗം വി പി പി മുസ്തഫയുടെ പേരിൽ കേസ്സെടുക്കണം. വിപിപി മുസ്തഫയുടെ പ്രസംഗമാണ് കൊലപാതകത്തിന് കാരണമായത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട് ഹൈക്കോടതിയെ സമീപിക്കും. വിപിപി മുസ്തഫയുടെ പ്രസംഗം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. കൊലപാതകത്തിന് സാമ്പത്തിക സഹായം ചെയ്ത ഗംഗാധരൻ ഉൾപ്പടെയുള്ള ആളുകളെ ഇതുവരെ പ്രതിയാക്കിയിട്ടില്ല.