കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസുകാരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. എന്നിട്ടും മലയാളത്തിലെ സാഹിത്യ/നവോത്ഥാന നായകര്‍ അരുംകൊലയില്‍ മൗനം പാലിക്കുന്നതിനെ വിമര്‍ശിച്ച് റോജി എം. ജോണ്‍ എം.എല്‍.എ. ഏതെങ്കിലും തരത്തിലുള്ള അനുകമ്പ, അലിവ്, അപരസ്നേഹം അവശേഷിയ്ക്കുന്ന ആരും പ്രതികരിച്ചു പോകുമ്പോള്‍, നമ്മുടെ സാംസ്കാരിക നായകരില്‍ ഭൂരിഭാഗത്തിന്റേയും പ്രതികരണം മൗനം ആണ്. പ്രതികരിക്കുന്നവരാകട്ടെ സി.പി.എം എന്ന പേരും, ഫാസിസം എന്ന വാക്കും പറയാതിരിയ്ക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. റോജി എം. ജോണ്‍ എഴുതുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം:
കാസര്‍കോഡ് അറും കൊലയോടുള്ള നമ്മുടെ ‘സാംസ്കാരിക/നവോത്ഥാന ജീവി’കളുടെ പ്രതികരണങ്ങള്‍ അത്ഭുതപ്പെടുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള അനുകമ്പ, അലിവ്, അപരസ്നേഹം അവശേഷിയ്ക്കുന്ന ആരും പ്രതികരിച്ചു പോകുമ്പോള്‍, നമ്മുടെ സാംസ്കാരിക നായകരില്‍ ഭൂരിഭാഗത്തിന്റേയും പ്രതികരണം മൗനം ആണ്. പ്രതികരിക്കുന്നവരാകട്ടെ CPM എന്ന പേരും, ഫാസിസം എന്ന വാക്കും പറയാതിരിയ്ക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്.
ഫാസിസത്തിനെതിരെ എന്ന് പറഞ്ഞ് അധര വ്യായാമം നടത്തുന്ന ഇവര്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നത് അധികാരവുമായി അവിഹിത ബന്ധം പുലര്‍ത്താന്‍ ആണ്. അതെ, അധികാരം – അക്കാദമികവും അല്ലാത്തതുമായ അധികാരം – അത് മാത്രം ആണ് ഇവരുടെ ലക്ഷ്യം. ഇപ്പോള്‍ മോദിയുടെ അക്കാദമിക് ഉപദേശക വൃദ്ധത്തില് അധികവും, ഇവരെപ്പോലുള്ള ഇടത് സഹയാത്രികര്‍ തന്നെയാണ്. പരിവാര്‍ ആയിരുന്നു കേരളത്തിലെങ്കില്, ഇവരുടെ ചുവപ്പ് സഞ്ചികള്‍ കാവി സഞ്ചികള്‍ ആയേനെ. അവസരവാദം ആസ്വാദ്യകലാരൂപം ആക്കിയ ഇവര്‍ നട്ടെല്ലിന്റ സ്താനത്ത് ഒരു വാഴപ്പിണ്ടി എങ്കിലും വെക്കണം.