സ്‌പെയിനിൽ ഇടക്കാല തെരഞ്ഞെടുപ്പ് ഏപ്രിൽ 28ന്

Jaihind Webdesk
Saturday, February 16, 2019

Pedro-Sanchez-Spain

സ്‌പെയിനിൽ ഏപ്രിൽ 28ന് ഇടക്കാല തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് അറിയിച്ചു. സാഞ്ചസിൻറെ ന്യൂനപക്ഷ സർക്കാർ അവതരിപ്പിച്ച ബജറ്റ് പാർലമെൻറിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് ഈ തീരുമാനം.

മുൻ പ്രധാനമന്ത്രി മരിയാന രഹോയിയെ അവിശ്വാസവോട്ടിൽ പുറത്താക്കിയാണ് സാഞ്ചസ് 2018 ജൂണിൽ അധികാരത്തിലേറിയത്. ഇരുവരും ഒരു പാർട്ടിക്കാരാണ്.

കാറ്റലോണിയ പ്രവിശ്യയുടെ സ്വയംഭരണം ആഗ്രഹിക്കുന്ന പാർട്ടികളാണ് സാഞ്ചസിനെ പിന്തുണച്ചത്. എന്നാൽ സ്വയംഭരണത്തിനു തുടർനടപടികളില്ലാതായതോടെ ഇവർ എതിരായി.

സാഞ്ചസ് സർക്കാർ അവതരിപ്പിച്ച ബജറ്റ് 158-നെതിരേ 191 വോട്ടുകൾക്കാണു പരാജയപ്പെട്ടത്. തെരഞ്ഞെടുപ്പു നേരത്തെയാക്കിയില്ലെങ്കിൽ ജനസ്വാധീനം കുറയുമെന്ന് സാഞ്ചസ് കണക്കുകൂട്ടുന്നു.