പാരീസിലെ പാർപ്പിട സമുച്ചയത്തില്‍ തീപിടിത്തം; മരണം 10 ആയി; 35ഓളം പേർക്കു പരിക്ക്

Jaihind Webdesk
Wednesday, February 6, 2019

Paris-Fire

പാരീസിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. ആറ് അഗ്‌നിശമന സേനാംഗങ്ങളടക്കം 35ഓളം പേർക്കു പരിക്കേറ്റിരുന്നു. പാരീസിലെ 16ആം ഡിസ്ട്രിക്ടിലുള്ള എട്ടുനില കെട്ടിടത്തിന്‍റെ മുകൾനിലകളിൽ ഇന്നലെ പുലർച്ചെയായിരുന്നു അർധരാത്രിയാണു തീപിടിത്തം ഉണ്ടായത്.

പാരീസിലെ 16ആം ഡിസ്ട്രിക്ടിലുള്ള എട്ടുനില കെട്ടിടത്തിന്‍റെ മുകൾനിലകളിൽ തിങ്കളാഴ്ച അർധരാത്രിയാണു തീപിടിത്തം ഉണ്ടായത്. അയൽക്കാർ തമ്മിലുള്ള വഴക്കിനിടെ മനപ്പൂർവം തീയിട്ടതാണെന്ന സംശയം ഉയരുന്നു. നാല്പതു വയസുള്ള സ്ത്രീയെ അറസ്റ്റ് ചെയ്തതായി പാരീസ് പ്രോസിക്യൂട്ടർ റെമി ഹെയ്റ്റ്‌സ് അറിയിച്ചു. ഇവർക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്നു സംശയിക്കുന്നു.

സമീപകാലത്ത് പാരിസ് നഗരത്തിലുണ്ടായ ഏറ്റവും വലിയ അഗ്‌നിബാധയാണിത്. 250 ഓളം രക്ഷാപ്രവർത്തകരെ സംഭവസ്ഥലത്ത് വിന്യസിച്ചു. തീ പിടിച്ച കെട്ടിടം ഇടുങ്ങിയ പ്രദേശത്തായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു.

നിരവധി ആളുകളെ കണ്ടുകിട്ടാത്തതിനാൽ മരണസംഖ്യ ഉയർന്നേക്കാൻ സാധ്യതയുണ്ട്