
ടെഹ്റാന്: ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു സൈനിക കപ്പലിനും കഠിനമായ മറുപടി നല്‍കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്റെ ഐആര്‍ജിസി നാവികസേനയാണ് ഈ പ്രസ്താവന പുറപ്പെടുവിച്ചത്. ഹോര്‍മുസ് കടലിടുക്കിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ തങ്ങളുടെ നാവികസേനയ്ക്ക് പൂര്‍ണ്ണ അധികാരമുണ്ടെന്നും ഇറാന് വ്യക്തമാക്കി.
പ്രത്യേക സാഹചര്യങ്ങളില്‍ സിവിലിയന്‍ കപ്പലുകള്‍ക്ക് മാത്രമേ കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവാദമുള്ളൂ എന്നാണ് ഇറാന്റെ നിലപാട്. നിയമങ്ങള്‍ മറികടന്ന് നീങ്ങുന്ന സൈനിക കപ്പലുകള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അവര്‍ അറിയിച്ചു.
അതേസമയം, തങ്ങളുടെ രണ്ട് കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്ക് കടന്നുപോയി എന്ന യുഎസ് സൈന്യത്തിന്റെ അവകാശവാദം ഇറാന് നിഷേധിച്ചു. തന്ത്രപ്രധാനമായ ഈ മേഖലയില്‍ തങ്ങളുടെ മേധാവിത്വം ഉറപ്പിച്ചുകൊണ്ടാണ് ഇറാന് നിലപാട് വ്യക്തമാക്കിയത്.