
വൈക്കം: വൈക്കം തലയാഴത്തെ സിപിഐ ഓഫീസിനുള്ളില്‍ കര്‍ഷകനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ചെല്ലപ്പന്‍ പുളിക്കശേരിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇദ്ദേഹത്തെ പാര്‍ട്ടി ഓഫീസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
സിപിഐ ജില്ലാ നേതാക്കള്‍ തന്റെ ഉപജീവനമാര്‍ഗ്ഗം ഇല്ലാതാക്കിയെന്ന് ചെല്ലപ്പന്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. മരണത്തിന് മുന്‍പ് സിപിഐ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചുകൊണ്ട് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐ ഓഫീസില്‍ തന്നെ ഇദ്ദേഹം ആത്മഹത്യ ചെയ്തത്.
സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. എന്നാല്‍, ആര്‍ഡിഒ നേരിട്ടെത്താതെ മൃതദേഹം അഴിച്ചുമാറ്റാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.