കണ്ണൂരില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്; കതിരൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Jaihind News Bureau
Monday, April 6, 2026

കണ്ണൂര്‍: കതിരൂര്‍ പത്തായക്കുന്നില്‍ ബിജെപി വാര്‍ഡ് മെമ്പറുടെ വീടിന് നേരെ ബോംബേറ്. പാട്യം പതിനാറാം വാര്‍ഡ് മെമ്പറും ബിജെപി കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി. മജിഷയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രണ്ട് ബോംബുകളാണ് സംഘം എറിഞ്ഞത്; ഒന്ന് വീടിന്റെ മുറ്റത്തും മറ്റൊന്ന് വീടിന് മുന്നിലെ റോഡിലുമാണ് പതിച്ചത്. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സംഭവസ്ഥലത്തെത്തിയ കതിരൂര്‍ പോലീസ് പ്രാഥമിക പരിശോധന നടത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.