
ഒരുകൂട്ടം എൽഡിഎഫ് പ്രവർത്തകർ ഭരണഘടനാ വിരുദ്ധവും തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചും നടത്തിവരുന്ന അക്രമ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടിരിക്കുകയാണെന്ന്ജി സുധാകരൻ .പതിനായിരത്തിലേറെ ജി സുധാകരന്റെ പോസ്റ്ററുകൾ നശിപ്പിച്ചു. പലയിടത്തും ജി സുധാകരന്റെ പോസ്റ്ററിനു മുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ചിഹ്നം പതിച്ചിരിക്കുകയാണ്. എന്നിട്ട് ആ ചിഹ്നത്തിൽ വോട്ട് ചെയ്യണം എന്ന് അഭ്യർത്ഥിക്കുകയാണ്. ദീർഘകാലമായി എനിക്കുവേണ്ടി വാഹനം ഓടിക്കുന്ന ശ്രീ. പ്രദീപിനെ വീട്ടിൽ കയറി ആക്രമിക്കുമെന്ന് ഒരാൾ ഫോണിൽ കൂടി രണ്ടുതവണ ഭീഷണിപ്പെടുത്തി. പുന്നപ്രയിൽ ഉള്ള അയാളുടെ പേരും വിളിച്ച ഫോൺ നമ്പറും സഹിതം പോലീസിൽ പരാതി കൊടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ അയാളെ അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല അയാൾ ഇന്നലെ അയാളുടെ ഫേസ്ബുക്ക് പേജിൽ പറഞ്ഞിരിക്കുന്നത് ഇടതുപക്ഷ സ്ഥാനാർത്ഥിയെ ഫോണിൽ കൂടി അസഭ്യം പറഞ്ഞതിനാലാണ്.പാർട്ടി ഏരിയ കമ്മിറ്റിയുമായി ആലോചിച്ച് അപ്രകാരം ഫോൺ ചെയ്തതെന്ന്. അങ്ങനെയെങ്കിൽ അത് പോലീസ് അന്വേഷിച്ച് തെളിവ് സഹിതം സ്ഥിരീകരിക്കേണ്ടതാണ്.
പോലീസിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് ജില്ലാ കളക്ടറും ജില്ലാ പോലീസ് സൂപ്രണ്ടും ഉറപ്പാക്കണം. സംസ്ഥാന ലെവലിൽ തന്നെ അമ്പലപ്പുഴയിൽ പൊളിറ്റിക്കൽ ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരു സംവിധാനം സർക്കാർതലത്തിൽ ഉണ്ടാക്കിയതായി അറിയുന്നു . ഇതുകൊണ്ടൊന്നും ഇവിടെ എൽഡിഎഫ് ജയിക്കില്ല. ജി സുധാകരനോ പ്രവർത്തകരോ യാതൊരു അക്രമവും കാണിച്ചിട്ടില്ല. ഒരു പോസ്റ്റർ പോലും കീറിയിട്ടില്ല. തെരഞ്ഞെടുപ്പ് ചട്ടപ്രകാരം തന്നെ നടക്കണം, നടത്തണം. വോട്ട് ചെയ്യാൻ വരുന്നവരെ തടയാനുള്ള പദ്ധതികൾ അക്രമികൾ ഉണ്ടാക്കിയതായി അറിയുന്നു. അതുപോലെ ബൂത്തുകളിൽ പ്രശ്നമുണ്ടാക്കാനും എൽഡിഎഫ് പ്രവർത്തകർ ആലോചിക്കുന്നതായി അറിയുന്നു. ആവശ്യമായ പോലീസ് സന്നാഹം ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവവുമായി നടത്താൻ സാധിക്കുമെന്ന് ഉറപ്പാക്കണം. ഈ കുഴപ്പങ്ങളെല്ലാം ഇടതുപക്ഷ സ്ഥാനാർത്ഥി അറിയാതെയാണെന്ന് ചിന്തിക്കാൻ കഴിയുന്നില്ലെന്ന് ജി.സുധാകരൻ പറയുന്നു.