
മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ സമീപകാല പ്രസ്താവനകള്‍ക്കെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. വെള്ളാപ്പള്ളി നടത്തുന്ന ചില പ്രസ്താവനകള്‍ അദ്ദേഹം വഹിക്കുന്ന ഉത്തരവാദിത്തത്തിനും ചുമതലയ്ക്കും നിരക്കുന്നതാണോ എന്ന് സ്വയം ചിന്തിക്കണമെന്ന് എം.എ. ബേബി പറഞ്ഞു.
വെള്ളാപ്പള്ളിയുടെ ചില നിലപാടുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല. അദ്ദേഹത്തെ മുന്‍പ് വണ്ടിയില്‍ കയറ്റിയത് സ്വജന മര്യാദയുടെ പേരിലാണെന്നും എം.എ. ബേബി വ്യക്തമാക്കി. എസ്ഡിപിഐ സ്വീകരിക്കുന്ന പല നിലപാടുകളും ആര്‍എസ്എസിന്റെ പ്രവൃത്തികള്‍ക്ക് ന്യായീകരണം നല്‍കുന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പേരാമ്പ്രയിലെ അനൗണ്‍സ്മെന്റ് വിവാദവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി.പി. രാമകൃഷ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കുമെന്നും എം.എ. ബേബി മലപ്പുറത്ത് പറഞ്ഞു.