
മലപ്പുറം: മുസ്ലിം ലീഗ് തീരുമാനങ്ങള്‍ എടുക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന സി.പി.എം നേതാക്കളുടെ അഭിപ്രായം അവരുടെ ആത്മസംതൃപ്തിക്ക് വേണ്ടിയാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. സ്വന്തമായി തീരുമാനമെടുക്കാനുള്ള ആര്‍ജ്ജവം ലീഗിനുണ്ടെന്നും ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തീരുമാനങ്ങളെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതിനാലാണ് വേങ്ങരയില്‍ കെ.എം. ഷാജിയെ നിശ്ചയിച്ചത്. ഈ തീരുമാനത്തിന് പിന്നില്‍ മറ്റ് ദുസ്വാധീനങ്ങളില്ലെന്നും തങ്ങള്‍ പറഞ്ഞു. എസ്.ഡി.പി.ഐ – സി.പി.എം ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാകും. സാമുദായിക സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുക എന്ന നിലയിലാണ് യു.ഡി.എഫ് കാര്യങ്ങളെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.