
ഇറാന്റെ ആക്രമണത്തെ അപലപിച്ച ഐക്യരാഷ്ട്രസഭാ പ്രമേയത്തെ ജിസിസി രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍, എന്ന ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി ആണ് , റിയാദില്‍ നിലപാട് അറിയിച്ചത്. അതേസമയം, ഗള്‍ഫിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയിലേക്കുള്ള ആക്രമണത്തില്‍ , തലസ്ഥാനനമായ അബുദാബിയില്‍ 2 പേര് മരിച്ചു. ഇതോടെ, യുഎഇയില്‍ മാത്രം മരണസംഖ്യ 11 ആയി. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.