യൂണിവേഴ്സിറ്റി കോളേജിന് സമീപത്തെ തട്ടുകടയിൽ പാചക വെള്ളത്തിൽ എലി

Jaihind News Bureau
Thursday, March 26, 2026

 

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിന് സമീപമുള്ള തട്ടുകടയിൽ പാചകത്തിനായി ഉപയോഗിക്കുന്ന വെള്ളം സൂക്ഷിച്ചിരുന്ന ക്യാനിൽ ജീവനുള്ള എലിയെ കണ്ടെത്തി. ഇന്ന് വൈകിട്ടാണ് സംഭവം.കടയിൽ ഭക്ഷണം കഴിക്കാൻ എത്തിയ വിദ്യാർത്ഥികളാണ് ക്യാനിനുള്ളിൽ എലിയെ കണ്ടത്. തുടർന്ന് ഇവർ പ്രദേശത്തെ കൗൺസിലറെ വിവരം അറിയിച്ചു.സംഭവത്തെ തുടർന്ന് തട്ടുകടക്കെതിരെ അധികൃതർ നടപടി സ്വീകരിച്ചു.