നിയമസഭാ തിരഞ്ഞെടുപ്പ്: അന്തിമ മത്സരചിത്രം തെളിയാന്‍ മണിക്കൂറുകള്‍; പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും

Jaihind News Bureau
Wednesday, March 25, 2026

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മത്സരചിത്രം തെളിയാന്‍ ഇനി ഒരു ദിവസം കൂടി ബാക്കി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സംസ്ഥാനത്താകെ 354 പത്രികകളാണ് തള്ളിയത്. നിലവില്‍ 1637 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്നലെ മാത്രം 337 പത്രികകള്‍ പരിശോധനയ്ക്ക് ശേഷം തള്ളിയിട്ടുണ്ട്.

പല മണ്ഡലങ്ങളിലും പ്രമുഖരായ സ്ഥാനാര്‍ത്ഥികള്‍ക്ക് അപര ഭീഷണി തുടരുകയാണ്. ഇതില്‍ ആരൊക്കെ പത്രിക പിന്‍വലിക്കുമെന്ന കാര്യത്തില്‍ നാളെയാകും വ്യക്തത വരിക. അപരന്മാരുടെ ഭീഷണി ഒഴിവാക്കാനുള്ള അശ്രാന്ത ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥികള്‍. പല മണ്ഡലങ്ങളിലും പ്രമുഖ മുന്നണികള്‍ക്ക് വിമത സ്ഥാനാര്‍ത്ഥികള്‍ രംഗത്തുണ്ട്. ഇവരെ പിന്തിരിപ്പിക്കാന്‍ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും തീവ്രശ്രമം നടത്തിവരികയാണ്.