
ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ കാര്‍ ഒഴുകി മരിച്ച , റംലത്തിന്റെയും മകന്‍ യൂസഫിന്റെയും മൃതദേഹം ഒന്നിച്ച് കബറടക്കി. ഒമാന്‍ ബര്‍ക്ക അല്‍ ഹറാദി ഫാം കബര്‍സ്ഥാനിലാണ് , ഇരുവരുടെയും കബറക്കം അടുത്തടുത്തായി മറവ് ചെയ്തത്. നിരവധി പേര്‍ ഖബറടക്ക ചടങ്ങില്‍ സംബന്ധിച്ചു. ഇതില്‍ റംലത്തിന്റെ മൃതദേഹം തിങ്കളാഴ്ച മാത്രമാണ് കണ്ടെത്താനായത്. ഇതേതുടര്‍ന്ന്, ഇരുവരുടെയും ചടങ്ങുകള്‍ നാട്ടിലേക്ക് കൊണ്ടു പോകാതെ, ഒമാനില്‍ ഒന്നിച്ച് നടത്തുകയായിരുന്നു. പാലക്കാട് തൃത്താല സ്വദേശികളാണ്.
മഴ മൂലമുള്ള കാലാവസ്ഥാ വെല്ലുവിളികളെ പോലും അതിജീവിച്ച്, ഒമാനിലെ പ്രവാസി സുഹൃത്തുക്കള്‍ ഇവരെ അവസാനമായി കാണാന്‍ എത്തി. അതേസമയം, അപകടത്തില്‍ മരിച്ച ഷംലയുടെ ഖബറടക്കം, പാലക്കാട് തൃത്താലയില്‍ വെച്ച് തിങ്കളാഴ്ച നടത്തിയിരുന്നു.