യുഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു: പാര്‍ട്ടി വിട്ട ടി.കെ. ഗോവിന്ദന്റെ ഭാര്യക്കെതിരെ നടപടി; കെ.പി. രമണിയെ സി.പി.എം പുറത്താക്കി

Jaihind News Bureau
Wednesday, March 25, 2026

കണ്ണൂര്‍ തളിപ്പറമ്പില്‍ കെ പി രമണിക്കെതിരെ അച്ചടക്ക നടപടി. തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത രമണിയെ സിപിഎമ്മില്‍ നിന്ന് പുറത്താക്കി. നിലവില്‍ സി പി എം ഏരിയാ കമ്മിറ്റി അംഗമാണ് കെ പി രമണി. മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മലപ്പട്ടം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ പി രമണി ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി അംഗവുമാണ്.

തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായ ടികെ ഗോവിന്ദന്റെ ഭാര്യയായ രമണി യുഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിനാലാണ് പാര്‍ട്ടി നടപടി. പി.കെ. ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ ടി.കെ. ഗോവിന്ദന്‍ പാര്‍ട്ടി വിട്ടത്.