
മസ്കറ്റ്: ഒമാനിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലുണ്ടായ അപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. കൊല്ലം പെരിനാട് കണ്ടച്ചിറ കീര്‍ത്തന ഭവനില്‍ വടക്കേക്കര ജനാര്ദനന് പിള്ളയുടെ മകന് മഹേഷ് കുമാര്‍ (50) ആണ് അന്തരിച്ചത്.
വിനോദസഞ്ചാരത്തിന്റെ ഭാഗമായി വാദി ബനീ ഖാലിദ് സന്ദര്‍ശിക്കവെയായിരുന്നു അപകടം സംഭവിച്ചത്. നിലവില്‍ മൃതദേഹം ഇബ്ര ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികള്‍ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. വി. മായയാണ് ഭാര്യ.