
കാസര്‍കോട്: ബൂത്ത് ലെവല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന അധ്യാപകന്‍ പുഴയില്‍ ചാടി ജീവനൊടുക്കി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയും ചെര്‍ക്കള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ സവാദ് (32) ആണ് മരിച്ചത്. കടുത്ത ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
മൊഗ്രാല്‍ പാലത്തിന് മുകളില്‍ ബൈക്ക് നിര്‍ത്തിവെച്ച ശേഷം സവാദ് പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്താതെ സവാദിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന നിലപാടിലാണ് കുടുംബം.