മന്ത്രിയെ കരിങ്കൊടി കാണിച്ച കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോബേറ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Jaihind News Bureau
Friday, February 27, 2026

 

കോഴിക്കോട്: മന്ത്രി വീണാ ജോര്‍ജിനെതിരെ കണ്ണൂരില്‍ കരിങ്കൊടി പ്രതിഷേധം നടത്തിയ കെ എസ് യു നേതാവിന്റെ വീടിന് നേരെ ബോബേറ്. കെഎസ്യു ജില്ലാ നേതാവ് ബിഥുല്‍ ബാലന്റെ കോഴിക്കോട് തോടന്നൂരിലെ വീടിന് നേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ 2.37-ഓടെയാണ് ബൈക്കിലെത്തിയ സംഘം വീടിന് നേരെ ബോംബെറിഞ്ഞത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകരുകയും മുന്‍വശത്തെ ഭിത്തിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

കണ്ണൂരില്‍ മന്ത്രി വീണാ ജോര്‍ജിനെ കരിങ്കൊടി കാണിച്ച കേസില്‍ നിലവില്‍ കണ്ണൂര്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ് ബിഥുല്‍ ബാലന്‍.