
സുരക്ഷാ ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽനിന്ന് ഒഴിപ്പിച്ചു. ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദ് ലോഡ്ജിൽ നിന്ന് മാറ്റിയത്.
പിന്നീട് ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് (എഎഫ്പി) വസതിയിൽ പരിശോധന നടത്തി, രാത്രി 9 മണിക്ക് ശേഷം ആന്റണി ആൽബനീസിന് മടങ്ങിയെത്താൻ അനുമതി നൽകി. പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്പി പറഞ്ഞു. നിലവിൽ സമൂഹത്തിനോ പൊതുസുരക്ഷയ്ക്കോ ഒരു ഭീഷണിയുമില്ലെന്നും പൊലീസ് അറിയിച്ചു.