രാവിലെ 10 മുതല്‍ രാത്രി 12 വരെ; സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി; വിജ്ഞാപനം പുറത്തിറക്കി സര്‍ക്കാര്‍

Jaihind News Bureau
Tuesday, February 17, 2026

 

സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം കൂട്ടി. രാവിലെ 10 മണി മുതല്‍ രാത്രി 12 മണി വരെ ഇനി പ്രവര്‍ത്തിക്കാം. നിലവില്‍ രാവിലെ 11 മുതല്‍ രാത്രി 11 വരെയായിരുന്നു സമയം. പ്രത്യേകമായി പണമടച്ചാല്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് പൂര്‍ണസമയം പ്രവര്‍ത്തിക്കാനാകും. അഞ്ച് ലക്ഷം രൂപയാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഇതിനായി അടക്കേണ്ടത്. ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി.

നിലവില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ബാറുകള്‍ക്ക് രാത്രി 12 വരെ പ്രവര്‍ത്തിക്കാമെന്നായിരുന്ന വ്യവസ്ഥ. ഈ ആനുകൂല്യം തങ്ങള്‍ക്കും വേണമെന്ന് ബാറുടമകള്‍ ആവശ്യപ്പെട്ടതോടെ തിരഞ്ഞെടുപ്പ് ഫണ്ട് പിരിവ് കൂടി ലക്ഷ്യമിട്ട് സര്‍ക്കാര്‍ വഴങ്ങുകയായിരുന്നു. നേരത്തെ ഡ്രൈ ഡേ ഒഴിവാക്കുവാന്‍ ഫണ്ട് പിരിവ് നടത്തിയ ഓഡിയോ സന്ദേശം പുറത്ത് വന്നത് വിവാദമായിരുന്നു.