അന്യഗ്രഹ ജീവികളുണ്ടെന്ന് ഒബാമ; ഏരിയ 51ലെ രഹസ്യം പുറത്തേക്ക് ? ചർച്ചയായി ആ അഭിമുഖം

Jaihind News Bureau
Monday, February 16, 2026

വാഷിംഗ്ടൺ: അന്യഗ്രഹ ജീവികൾ ശരിക്കുമുണ്ടെന്ന് യു.എസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടെയാണ് ഒബാമയുടെ പ്രതികരണം.എന്നാൽ താൻ അന്യഗ്രഹ ജീവികളുടെ സാന്നിദ്ധ്യം സംബന്ധിച്ച തെളിവുകളൊന്നും കണ്ടിട്ടില്ല. എന്നാൽ വിശാലമായ പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിൽ ജീവന്റെ സാന്നിദ്ധ്യമുണ്ടാകാം – ഒബാമ പറഞ്ഞു.

ഒബാമയുടെ പ്രസ്‍താവന സോഷ്യൽ മീഡിയയിൽ അടക്കം ആഗോളതലത്തിൽ ഇപ്പോൾ ചർച്ച ആയിരിക്കുകയാണ് .കൂടാതെ അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി ലോകത്തെ ആകാംക്ഷയുടെ മുനയിൽ നിർത്തിയ ‘ഏരിയ 51’ എന്ന സൈനിക താവളത്തെക്കുറിച്ചുള്ള ചില ‘മിഥ്യാധാരണകൾ’ അദ്ദേഹം തിരുത്തുകയും ചെയ്തു.ഇവിടെ അന്യഗ്രഹ പേടകങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും മനുഷ്യേതര ഇന്റലിജൻസ് വിഭാഗങ്ങളെ പാർപ്പിച്ചിട്ടുണ്ടെന്നുമുള്ള കാര്യങ്ങൾ ഒബാമ തള്ളിപ്പറഞ്ഞു.താൻ പ്രസിഡന്റായിരുന്ന കാലയളവിൽ അത്തരമൊരു ഭൂഗർഭ സംവിധാനമോ അന്യഗ്രഹ ജീവികളെയോ അവിടെ കണ്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം ഇതാദ്യമായാണ് ഇത്ര വ്യക്തവും കൃത്യവുമായി അദ്ദേഹം ഈ വിഷയത്തിൽ പ്രതികരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

അമേരിക്കയിലെ നെവാഡ മരുഭൂമിയിൽ ലാസ് വെഗാസിൽ നിന്നും ഏകദേശം 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷാ മേഖലയാണ് ഏരിയ 51.ലോ​ക​ത്തി​ലെ​ ​ഏ​റ്റ​വും​ ​നി​ഗൂ​ഢ​മാ​യ​ ​സ്ഥലമെന്നാണ് ​’​ഏ​രി​യ​ 51​’​ ​അറിയപ്പെടുന്നത്.​ ​അ​മേ​രി​ക്ക​യി​ലെ​ ​നെ​വാഡ​യി​ൽ ​ഹെ​ക്ട​റു​ക​ളോ​ളം​ ​മ​രു​ഭൂ​മി​പോ​ലെ​ ​കി​ട​ക്കു​ന്ന​ ​ഇവിടെ ​എ​ന്താ​ണ് ​ന​ട​ക്കു​ന്ന​ത് ​എ​ന്ന് ​ആ​ർ​ക്കും​ ​അ​റി​യി​ല്ല. ​ഏ​രി​യ​ 51 ലേക്ക് ആർക്കും പ്രവേശനമില്ല.​ ​ഒ​രു​ ​സാ​റ്റ​ലൈ​റ്റ് ​ഇ​മേ​ജ് ​പോ​ലും​ ​എ​ടു​ക്കാ​ൻ​ ​അ​നു​വ​ദ​നീ​യ​മ​ല്ലാ​ത്ത​ ഇവിടം ​ഒ​രു​ ​ഹൈ​ലി​ ​ക്ലാ​സി​ഫൈ​ഡ് ​റി​സ​ർ​ച്ച് ​ഫെ​സി​ലി​റ്റി​യാ​ണെന്നാണ് ​സ​ർ​ക്കാ​ർ​ പറയുന്നത്.

ദശകങ്ങളോളം അമേരിക്കൻ സർക്കാർ ഇങ്ങനെ ഒരു സ്ഥലം ഭൂപടത്തിലുണ്ടെന്നുപോലും സമ്മതിച്ചിരുന്നില്ല. 2013-ൽ സിഐഎ പുറത്തുവിട്ട ചില രേഖകളിലൂടെയാണ് ഏരിയ 51 എന്ന പേര് ഔദ്യോഗികമായി ലോകത്തിന് മുന്നിലെത്തിയത്. അതിനുമുമ്പ് വരെ കേവലം കെട്ടുകഥയായി മാത്രം അവശേഷിച്ചിരുന്ന ഈ പ്രദേശം അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ രഹസ്യങ്ങളിലൊന്നായിരുന്നു. മാത്രമല്ല രിയ 51-നെ ചുറ്റിപ്പറ്റിയുള്ള പറക്കും തളികകളുടെ കഥകൾക്ക് പിന്നിൽ കൃത്യമായ ചില ശാസ്ത്രീയ കാരണങ്ങളുണ്ട്. ശീതയുദ്ധകാലത്ത് അമേരിക്ക വികസിപ്പിച്ചെടുത്ത അത്യാധുനിക ചാരവിമാനങ്ങളുടെ പരീക്ഷണശാലയായിരുന്നു ഈ കേന്ദ്രം. ലോകത്തെ വിറപ്പിച്ച U-2 ചാരവിമാനം, ലോകത്തിലെ ഏറ്റവും വേഗതയേറിയ വിമാനമായ SR-71 ബ്ലാക്ക് ബേർഡ് തുടങ്ങിയവയെല്ലാം ആദ്യമായി പറന്നുയർന്നത് ഇവിടെ നിന്നാണ്.

​അ​മേ​രി​ക്ക​ൻ​ ​എയർഫോഴ്സിന്റെ​ ​പൂ​ർ​ണ​ ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​പ്ര​ദേ​ശ​ത്തി​ന്റെ​ ​ഔ​ദ്യോ​ഗി​ക​ ​നാ​മം​ ​നെ​വാ​‌ഡ ​ ​ടെ​സ്റ്റ് ​ആ​ൻ​ഡ് ​ട്രെ​യി​നിം​ഗ് ​റേ​ഞ്ച് ​എ​ന്നാ​ണ്.​ ​എ​ഡ്വാ​ർ​ഡ് ​എ​യ​ർ​ഫോ​ഴ്സ് ​ബേ​സി​ന്റെ​ ​ഭാ​ഗ​മാ​ണ് ​ഈ​ ​കേ​ന്ദ്രം.​ ​വി​മാ​ന​ങ്ങ​ളും​ ​ഡ്രോ​ണു​ക​ളും​ ​പ​രീ​ക്ഷ​ണ​ ​പ​റ​ക്ക​ലി​നാ​ണ് ​ഈ​ ​പ്ര​ദേ​ശം​ ​ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും​ ​മ​നു​ഷ്യ​വാ​സം​ ​കു​റ​ഞ്ഞ​ ​ഒ​റ്റ​പ്പെ​ട്ട​ ​പ്ര​ദേ​ശ​മാ​യ​തി​നാ​ലാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​പ്ര​ദേ​ശം ​ ​തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും അധികൃതർ പറയുന്നു. അതേ സമയം, അ​മേ​രി​ക്ക​ ​പി​ടി​ച്ചെടുത്ത​ ​പ​റ​ക്കും​ത​ളി​ക​ക​ളും​ ​അ​ന്യ​ഗ്ര​ഹ​ജീ​വി​ക​ളും​ ​ഇ​വി​ടെ​യാണെന്നാണ് ചിലരുടെ വിശ്വാസം.ഏരിയ 51-ന് സമീപമുള്ള ‘എക്സ്ട്രാടെറസ്ട്രിയൽ ഹൈവേ’ (Extraterrestrial Highway) എന്നറിയപ്പെടുന്ന പാത ഇന്നും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. അന്യഗ്രഹജീവികളെ കാണാമെന്ന പ്രതീക്ഷയിൽ ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.