വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ കോണ്‍ഗ്രസ്: ദീപാദാസ് മുന്‍ഷി

Jaihind News Bureau
Tuesday, February 3, 2026

കൊല്ലം: വൈക്കം സത്യാഗ്രഹത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ കോണ്‍ഗ്രസാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. കേരളത്തിലെ പിന്നോക്കക്കാരായ മനുഷ്യരുടെ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ മഹാത്മാഗാന്ധിയുടെയും ശ്രീനാരായണ ഗുരുദേവന്റെയും മനസ്സുകളും ആശയങ്ങളും ഒന്നായിരുന്നുവെന്ന് അവര്‍ പറഞ്ഞു. കൊല്ലത്ത് ശ്രീനാരായണഗുരു – ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി, ശിവഗിരിമഠം ജ്ഞാനതീര്‍ത്ഥ സ്വാമികള്‍, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. സമാഗമ ശതാബ്ദി ആഘോഷങ്ങള്‍ വിപുലമായ രീതിയില്‍ ജനപങ്കാളിത്തത്തോടെ നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.