മകരവിളക്ക് ദിനത്തില്‍ മാനവസൗഹൃദ സദസും അന്നദാനവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Thursday, January 15, 2026

നിലക്കല്‍: ശബരി സേവാ ട്രസ്റ്റിന്റെയും യൂത്ത് കോണ്‍ഗ്രസ്സിന്റെയും ആഭിമുഖ്യത്തില്‍ മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തര്‍ക്കായി അന്നദാനവും മെഡിക്കല്‍ ക്യാമ്പും നിലക്കലില്‍ സംഘടിപ്പിച്ചു. പത്തനംതിട്ട നഗരസഭ ചെയര്‍ പേഴ്‌സണ്‍ സിന്ധു അനില്‍ ഫുഡ് ട്രക്ക് പത്തനംതിട്ടയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു നഹാസ് പത്തനംതിട്ട അദ്ധ്യക്ഷത വഹിച്ചു. നിലക്കലില്‍ നടന്ന മെഡിക്കല്‍ ക്യാമ്പും അന്നദാനാവും ആയിരക്കണക്കിന് അയ്യപ്പ ഭക്തര്‍ക്ക് ആശ്വാസമായി. ശബരിമല പാതയിലെ പ്രധാന കേന്ദ്രത്തില്‍ വച്ചു നടന്ന പരിപാടിയില്‍ സഹകാര്‍ സ്മാര്‍ട് ക്ലിനിക്ക്,അയ്യപ്പാ ആശുപത്രി& റിസര്‍ച്ച് സെന്റെര്‍ എന്നീ ഹോസ്പിറ്റലുകളിലെ ഡോക്ടര്‍മ്മാരുടെ സേവനം ലഭ്യമാക്കി.

ട്രസ്റ്റ് സംഘടിപ്പിച്ച മാനവ സൗഹൃദ സദസ്സില്‍ ഫാദര്‍. പി. വൈ ജെസന്‍. Dr. സുധീഷ് ആചാര്യന്‍, മുഹമ്മദ് ഹാഷിം അസ്ഹരി, നഹാസ് പത്തനംതിട്ട എന്നിവര്‍ മാനവ സൗഹൃദ ദീപം തെളിയിച്ചു. എംസി ആരിഫ്, മനു തയ്യില്‍, അനില്‍ ബാബു , ഷെമീര്‍ തടത്തില്‍, കാര്‍ത്തിക്ക്, മുരിങ്ങമംഗലം സുധീഷ് സിപി. പ്രേംസാഗര്‍,റ്റിജോ സാമുവല്‍, നസീം കുമ്മണ്ണൂര്‍, സുമേഷ് ആങ്ങമുഴി അജ്മല്‍ അലി .വി. രാജീവ്. സുഹൈല്‍ നജീബ്. അജ്മല്‍ കരീം. രഞ്ജി തോമസ്സ്. സുധീഷ് സി പി , മുഹമ്മദ് ഷംനാസ് എന്നിവര്‍ നേതൃത്വം നല്‍കി. ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് ശബരി സേവാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ശബരിമല അയ്യപ്പ ഭക്തര്‍ക്ക് സേവനം ലഭ്യമാക്കിയിരുന്നു. ശബരിമല മണ്ഡലകാലം അവസാനിക്കുമ്പോള്‍ പമ്പ മുതല്‍ പത്തനംതിട്ട വരെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ശബരി ശുചിത്യം പദ്ധതികൂടെ ശബരി ട്രസ്സ് നടപ്പിലാക്കുമെന്ന് നഹാസ് പത്തനംതിട്ട അറിയിച്ചു.