
കണ്ണൂര്‍ പയ്യാവൂരില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. അയോന മോണ്‍സണ്‍ (17) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കുട്ടിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു. സംസ്‌കാരം നാളെ നടക്കും. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വിദ്യാര്‍ത്ഥിനി വെന്റിലേറ്ററില്‍ ആയിരുന്നു. ഇന്നലെ രാത്രി വൈകിയാണ് മരണം സ്ഥിരീകരിച്ചത്. അവയവ ദാനത്തിനുള്ള താത്പര്യം ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് അതിനുള്ള നടപടിക്രമങ്ങള്‍ ഇന്ന് പൂര്‍ത്തിയാക്കും.