അഞ്ചുദിനം ബാക്കി; ശബരിമലയില്‍ നിയന്ത്രണം കര്‍ശനം, മകരജ്യോതിക്കായി ഭക്തജന പ്രവാഹം

Jaihind News Bureau
Friday, January 9, 2026

മകരവിളക്ക് മഹോത്സവത്തിനു അഞ്ചുദിനങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ഭക്തജനപ്രവാഹം തുടരുകയാണ്. തിരക്ക് നിയന്ത്രണത്തിനായി പമ്പ മുതല്‍ തീര്‍ഥാടകരെ തടഞ്ഞ് നിര്‍ത്തി ഘട്ടംഘട്ടമായാണ് സന്നിധാനത്തേയ്ക്ക്കയറ്റിവിടുന്നത്. പമ്പയിലെ നടപ്പന്തലുകള്‍ മാത്രമല്ല പമ്പാമണല്‍പ്പുറമെല്ലാം തീര്‍ഥാടകരാല്‍ നിറഞ്ഞ അവസ്ഥയിലാണ്.

14,15 തീയതികളില്‍ വെര്‍ച്വല്‍ക്യൂ ബുക്കിംഗ് ഉള്‍പ്പെടെ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ മാസം 10 മുതല്‍ എത്തിയതീര്‍ഥാടകരില്‍ വലിയശതമാനം ആളുകളും മകരവിളക്കിനായി സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ക്യാമ്പ്ചെയ്യുമെന്നതിനാല്‍ തിരക്ക് വീണ്ടും വര്‍ദ്ധിക്കാനാണ്. സാധ്യത കൂടാതെ ഉപ്പുപാറ പുല്‍മേട് ഭാഗങ്ങളിലും ഇതര സംസ്ഥാനഅയ്യപ്പ ഭക്തന്മാര്‍ മകര ജോതി ദര്‍ശനത്തിനായി തമ്പടിക്കുo. ശ്രീ ധര്‍മ്മശാസ്താവിനെതിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന ചടങ്ങുകള്‍ക്ക് ശേഷം പൊന്നമ്പലമേട്ടില്‍ തെളിക്കുന്ന ജ്യോതി ദര്‍ശനവുംകണ്ടാണ് പര്‍ണശാലകള്‍ കെട്ടി തമ്പടിക്കുന്ന അയ്യപ്പഭക്തര്‍ മടങ്ങുക.