
വയനാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി എഐസിസി സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂതനന്‍ മിസ്ത്രി ഈ മാസം 13, 14 തീയതികളില്‍ കേരളത്തിലെത്തുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പി.സി വിഷ്ണുനാഥ് എം.എല്‍.എ. ജയ്ഹിന്ദ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഈ മാസം തന്നെ പ്രഖ്യാപിക്കാനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. വയനാട്ടില്‍ നടക്കുന്ന ‘ലക്ഷ്യ’ നേതൃ ക്യാമ്പ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാനുള്ള കൃത്യമായ കര്‍മ്മരേഖ ക്യാമ്പില്‍ രൂപപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രി വി. ശിവന്‍കുട്ടി നേമത്ത് മത്സരിക്കാനില്ലെന്ന വാര്‍ത്തകളോട് പി.സി വിഷ്ണുനാഥ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ സി.പി.എം നേതൃത്വം ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയ ശേഷം കോണ്‍ഗ്രസ് അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാനും സംഘടനാ സംവിധാനം ശക്തമാക്കാനുമുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.