പാകമാകാത്ത തൊണ്ടിമുതലുകള്‍: ഒ.ജെ. സിംപ്സണ്‍ കേസും ആന്റണി രാജുവിന്റെ ‘ജട്ടി’ കേസും

Jaihind News Bureau
Saturday, January 3, 2026

രണ്ട് വ്യത്യസ്ത വന്‍കരകളിലായി നടന്ന, രണ്ട് നിയമപോരാട്ടങ്ങള്‍. ഒന്ന് അമേരിക്കയിലെ ഒ.ജെ. സിംപ്സണ്‍ കേസ്, രണ്ട് കേരളത്തിലെ ആന്റണി രാജു ഉള്‍പ്പെട്ട ‘ജട്ടി’ കേസ്. ഇവ രണ്ടും തമ്മില്‍ അത്ഭുതകരമായ സാമ്യങ്ങളുണ്ട്. കേരളത്തിലെ കേസില്‍ അതൊരു ‘അടിവസ്ത്രം’ ആയിരുന്നു തൊണ്ടിമുതലെങ്കില്‍ കുപ്രസിദ്ധമായ ഒ.ജെ. സിംപ്സന്റെ കേസിലത് ഒരു കയ്യുറ ആയിരുന്നു.

‘തൊണ്ടിമുതല്‍ പ്രതിക്ക് പാകമാകുന്നില്ല’ എന്ന ഒറ്റക്കാരണത്താല്‍ പ്രതി രക്ഷപ്പെടുന്ന കേസുകളാണ് ഒ ജെ സിംപ്‌സണ്‍ കേസും ആന്റണി രാജുവിന്റെ ജട്ടിക്കേസും 1995ല്‍ ഭാര്യയേും അവരുടെ സുഹൃത്തിനേയും കൊന്ന കേസില്‍ ഒ.ജെ. സിംപ്സനെതിരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ പ്രധാന തെളിവ് കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിച്ച രക്തം പുരണ്ട കയ്യുറയായിരുന്നു. വിചാരണ സമയത്ത് കോടതി മുറിയില്‍ വെച്ച് ഈ കയ്യുറ ധരിക്കാന്‍ പ്രോസിക്യൂഷന്‍ സിംപ്സനോട് ആവശ്യപ്പെട്ടു. എന്നാല്‍ അത് അദ്ദേഹത്തിന്റെ കൈകള്‍ക്ക് തീരെ പാകമായിരുന്നില്ല. ഇത് മുതലെടുത്ത് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ മുഴക്കിയ വാചകം ചരിത്രമായി. ‘If it doens’t fit, you must acquit’ – ഇത് പാകമാകുന്നില്ലെങ്കില്‍, ഇദ്ദേഹത്തെ വെറുതെ വിടണം എന്നായിരുന്നു അത്

തൊണ്ടിമുതലായ തുകല്‍ കയ്യുറ രക്തം പുരണ്ട് ഉണങ്ങിയതിനാലും മഞ്ഞുവീഴ്ചയിലായും ചുരുങ്ങിപ്പോയതാകാം എന്ന ശാസ്ത്രീയ വശം ജൂറിക്ക് മുന്നില്‍ സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. അതോടെ കൊലക്കുറ്റത്തില്‍ നിന്ന് സിംപ്സണ്‍ രക്ഷപ്പെട്ടു.ഡ്രീം ടീം എന്നറിയപ്പെട്ട ഒരു അഭിഭാഷക ടീമാണ് അന്ന് പ്രതിക്കു വേണ്ടി വാദിച്ചത്.

എന്നാല്‍ 1990ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ മയക്കുമരുന്നുമായി പിടിയിലായ ഓസ്ട്രേലിയന്‍ പൗരന്റെ കേസിലും സംഭവിച്ചത് സമാനമായ കാര്യമാണ്. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമാകുന്നില്ല എന്ന് കാണിച്ച് ഹൈക്കോടതിയില്‍ നിന്ന് പ്രതിയെ രക്ഷപ്പെടുത്തി. എന്നാല്‍ ഇവിടെ സംഭവിച്ചത് സിംപ്സണ്‍ കേസിലെ പോലെയുള്ള മാറ്റമായിരുന്നില്ല. പ്രതിയെ രക്ഷിക്കാന്‍ വേണ്ടി അന്നത്തെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതി ജീവനക്കാരനെ സ്വാധീനിച്ച് തൊണ്ടിമുതല്‍ പുറത്തുകൊണ്ടുപോയി, വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വെച്ചു എന്നതാണ് കണ്ടെത്തല്‍. ഒ.ജെ. സിംപ്സണ്‍ കേസില്‍ പ്രതിഭാഗം അഭിഭാഷകര്‍ ചെയ്തത് ലഭ്യമായ തെളിവുകളിലെ പഴുതുകള്‍ ഉപയോഗിക്കുകയാണ്.

എന്നാല്‍ ആന്റണി രാജുവിന്റെ കേസില്‍ സംഭവിച്ചത് ‘അഭിഭാഷക വൃത്തി’ അല്ല, മറിച്ച് ‘കുറ്റകൃത്യ’മാണ്. കോടതിയുടെ കസ്റ്റഡിയിലുള്ള തൊണ്ടിമുതല്‍ ഭൗതികമായി മാറ്റം വരുത്തുക എന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒന്ന് നിയമത്തിന്റെ പഴുതുകളിലൂടെയുള്ള സഞ്ചാരമായിരുന്നെങ്കില്‍, മറ്റേത് നിയമത്തെ അട്ടിമറിക്കലായിരുന്നു. ആന്റണി രാജുവിന്റെ കേസ് തൊഴില്‍പരമായ നൈതികതയുടെ പൂര്‍ണ്ണമായ ലംഘനത്തിന്റെയും കുറ്റകൃത്യത്തിന്റെയും ഉദാഹരണമായാണ്. ചരിത്രം രേഖപ്പെടുത്തുക