പുതുവര്‍ഷത്തെ വരവേറ്റ് ദുബായ് ബുര്‍ജ് വലീഫ; വെടിക്കെട്ട് കാണാനെത്തിയത് പതിനായിരങ്ങള്‍

Jaihind News Bureau
Thursday, January 1, 2026

ദുബായ് ഉള്‍പ്പെടെയുള്ള യുഎഇ നഗരങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. ലോകാത്ഭുതമായ ദുബായ് ബുര്‍ജ് ഖലീഫയിലെ വെടിക്കെട്ട് പുതുമകളാല്‍ ശ്രദ്ധേയമായി. ദുബായില്‍ മാത്രം 40 ഇടങ്ങളിലായി വെടിക്കെട്ടുകള്‍ നടന്നു. വെടിക്കെട്ട് കാണാനെത്തുന്നവരുടെ തിരക്ക് കണക്കിലെടുത്ത് വന്‍ സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

ദുബായ് ബുര്‍ജ് അല്‍ അറബ്, ഗ്ലോബല്‍ വില്ലേജ്, പാം ജുമൈറ, ദുബായ് ഫ്രെയിം, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, അല്‍ സീഫ്, ദുബായ് ക്രീക്ക് ഹാര്‍ബര്‍, എക്സ്പോ സിറ്റി ദുബായ്, ഹത്ത, ദുബായ് പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്സ് എന്നിവിടങ്ങളില്‍ ഗംഭീര വെടിക്കെട്ട് നടന്നു. കൂടാതെ, അബുദാബി അല്‍വത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലില്‍ , ഒരു മണിക്കൂറിലേറെ നീളുന്ന വെടിക്കെട്ട് നടന്നു . യുഎഇയിലെ വടക്കന്‍ നഗരമായ റാസല്‍ഖൈമയില്‍ 6 കിലോമീറ്റര്‍ നീളത്തില്‍, തുടര്‍ച്ചയായ 15 മിനിറ്റ് നീളുന്ന കരിമരുന്ന് പ്രയോഗവും അരങ്ങേറി.