
മലപ്പുറം: പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് അമ്മയും മകനും മരിച്ചു. മലപ്പുറം പടിഞ്ഞാറ്റുമുറി പനമ്പറ്റക്കടവില്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റുമുറിയിലെ താമസക്കാരിയുമായ സിബിന (32), മകന്‍ മുഹമ്മദ് സിയാന്‍ (10) എന്നിവരാണ് മരിച്ചത്.
സിബിനയും മൂന്ന് മക്കളും ഒരു ബന്ധുവും അടക്കം അഞ്ചുപേരാണ് വൈകിട്ടോടെ പനമ്പറ്റക്കടവില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ അഞ്ചുപേരും പെട്ടെന്ന് ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ മൂന്നുപേരെ സുരക്ഷിതമായി കരയ്ക്കടുപ്പിച്ചു. എന്നാല്‍ അപ്പോഴേക്കും സിബിനയും സിയാനും മുങ്ങിപ്പോയിരുന്നു.